ഇതിനുമുൻപും നമ്മളു ഫോട്ടോഷോപ്പിൽ ബ്യൂട്ടിപാർലർ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. സ്വർണമുടിയും ഹെയർ കളറിംഗുമെല്ലാം. എന്നാൽ ഇന്നു ഞമ്മളു ഫോട്ടോഷോപ്പിൽ ബാർബർ ഷോപ്പൂകൂടെ തുടങ്ങാനുള്ള പരിപാടിയാ. ചുമ്മാ കച്ചോടം കൊഴുക്കട്ടേന്നു, ന്തേ അങ്ങനന്നല്ലെ കോയാ...    മുടിമുറിക്കൽ ബല്ലാത്തൊരു ഹലാക്കിലെ പണിയാണെന്നു പറയാതെവയ്യ. പെൻ ടൂൾ ഉപയോഗിച്ചും ലാസ്സോടൂൾ ഉപയോഗിച്ചും മറ്റുപല മാർഗങ്ങൾ ഉപയോഗിച്ചും മുടിമുറിക്കാം. എന്നാൽ അതിനൊക്കെ കൂടുതൽ ക്ഷമയും ശ്രദ്ധയും സമയവും ആവശ്യമാണു. ഈ ടൂട്ടോറിയൽ സ്റ്റുഡിയോ ചിത്രങ്ങൾ പോലുള്ള സിങ്കിള്‍ ബാക്ക്ഗ്രൌണ്ട് ചിത്രങ്ങളില്‍ ആണു പ്രായോഗികം എന്നു ആദ്യമേ പറയട്ടേ. ഞാന്‍ ഇവിടെ വൈറ്റ് ബാക്ക്ഗ്രൌണ്ട് ചിത്രമാണു ഉപയോഗിച്ചിരിക്കുന്നതെങ്കിലും മറ്റുകളര്‍ ബാക്ക്ഗ്രൌണ്ടുള്ള ചിത്രങ്ങളും ഉപയോഗിക്കാം. ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്പം വ്യക്തതയുള്ളതാവുന്നത് പണികൂടുതല്‍ എളുപ്പമാക്കും.

     ഇതാണു നമ്മള്‍ ഫോട്ടൊഷോപ്പില്‍ പണി പടിക്കാന്‍ പോകുന്ന ചിത്രം. ആദ്യം നമുക്ക് നമ്മുടെ ചിത്രത്തെ ഫോട്ടോഷോപ്പില്‍ ഓപണ്‍ ചെയ്യാം.

 ഇനി നമ്മടെ ലയര്‍ പാലറ്റ്നു തൊട്ടടുത്ത് കാണുന്ന ചാനല്‍ പാലറ്റ് ഓപണ്‍ ചെയ്യുക. (ചിത്രം ശ്രദ്ധിച്ചാല്‍ മനസിലാക്കാം) അവിടെയുള്ള റെഡ്, ബ്ലൂ, ഗ്രീന്‍ ചാനലുകളില്‍ നിന്നു അല്പം കോണ്ട്രസ്റ്റ് കൂടുതലുള്ള ഒരു ചാനലിനെ എടുത്ത് താഴെയുള്ള ന്യൂ ലയര്‍ ഐകണിലേക്ക് ഡ്രാഗ് ചെയ്യുക. നിങ്ങള്‍ക്കൊരു പുതിയ ചാനല്‍ കിട്ടിയിരിക്കും. ചിത്രം ശ്രദ്ധിക്കു. 

   ഇനി നമുക്ക് കളര്‍ ലവല്‍ ഒന്നു ശരിയാക്കണം. നമ്മള്‍ പുതിയതായി ഉണ്ടാക്കിയ ചാനല്‍മാത്രം സെലെക്‍റ്റ് ചെയ്ത് Ctrl + L പ്രസ്സ് ചെയ്ത് ലെവല്‍‍സ് ഓപണ്‍ ചെയ്യുക. ചിത്രത്തില്‍ കാണുന്നത് പോലെ നിങ്ങളുടെ ചിത്രത്തിനനുസൃതമായി ലവല്‍‍സ് ക്രമീകരിക്കുക. ഇതുവഴി നമ്മുടെ ചിത്രത്തില്‍ ഉള്ള ഹെയര്‍ പിക്സലുകള്‍ എല്ലാം കൂടുതല്‍ മിഴിവുള്ളതാക്കാന്‍ വേണ്ടിയാണിത്. 











ബാക്കി ഇവ്ടെ ഞെക്കി വായിക്കാം.  http://fotoshopi.blogspot.com/2011/04/blog-post_30.html

Post a Comment

Copyright © e-മഷി ഓൺലൈൻ മാഗസിൻ / Template by : Urangkurai